മനസ്സിന്റെ ചെപ്പില്‍ ഒളിപ്പിച്ചു വയ്കുന്നതെന്തെന്ന് അറിയുന്നില്ല ഞാന്‍
ഒന്നെനിയ്ക്കറിയാം, മരണത്തെ പുല്‍കാന്‍ കൊതിയ്ക്കുന്ന മനസ്സ്
നിഷേധിക്കാനാകില്ല ഈ സത്യത്തെ, നിന്നെ അറിഞ്ഞുവെന്ന സത്യത്തെ
പൊട്ടിച്ചിരിയുടെ മുത്തുകള്‍ പൊഴിയ്ക്കുമ്പോള്‍, കണ്ണീരിന്‍ ചൂടും ഞാന്‍ അറിഞ്ഞിരുന്നു
കരയാതെ നീയെന്റെ ഹൃദയത്തിലേക്കെത്തി, കരയുന്ന നിന്നെ ഇന്നറിയുന്നു ഞാന്‍
ഒരു നല്ല മിത്രമായി, നീയെന്റെ ജീവിതം സ്നേഹത്താല്‍ ഇന്നെന്നും സാന്ദ്രമാക്കും
skip to main |
skip to sidebar
am here for my thoughts...carrying my emotionala baggages
0 comments:
Post a Comment