
കണ്ണീരില്‍ പൊതിഞ്ഞ നിന്റെ ചിരിയ്ക്ക് അഭിനയത്തിന്റെ മികവില്ലായിരിരുന്നു
ഒരു വാക്കിനപ്പുറം പൊട്ടിയൊഴുകാന്‍ തയ്യാറെടുക്കുന്ന സങ്കടത്തിന്റെ ചിറ ഞാന്‍ കണ്ടു,
യാത്രയില്‍ കാണുന്ന ആയിരം മുഖങ്ങള്‍ക്കപ്പുറം ഒരു തീവ്രത ആ മുഖത്ത് ഞാന്‍ അടുത്തറിഞ്ഞു,
അപ്പോഴും ഒരു നേര്‍ത്ത ചിരിയുടെ ആവരണം അവള്‍ണിഞ്ഞിരുന്നു,
യാത്ര തുടരുകയാണ്,
യാത്രികരുടെ കലപില ശബ്ദം എന്നെ അസ്വ്സ്ഥനാക്കാന്‍ തുടങ്ങിയിരിക്കുന്നു.
മകളോട് ഒരു പിതാവിന് തോന്നുന്ന് അതേ വാത്സല്യത്തോടെ ഞാന്‍ ചോദിച്ചു,
എവിടേയ്ക്കാണ്,
ദു:ഖത്തിന്റെ ചിറ പൊട്ടിയൊഴുകാന്‍ അധികം സമയമ്മെടുത്തില്ല
അധികം എന്തെങ്കിലും പറയുന്നതിന് മുന്‍പ് അവളിറങ്ങി
തിരിഞ്ഞുനോക്കി എനിയ്ക്ക് നല്‍കിയ പുഞ്ചിരിയില്‍ അവളുടെ സ്നേഹമുണ്ടായിരുന്നു
0 comments:
Post a Comment