ആത്മാവും ശരീരവും ഒരു യാത്ര പുറപ്പെട്ടു, ഒരു തീര്‍ത്ഥയാത്ര
ജനനം എന്ന സത്യത്തെ അറിഞ്ഞ യാത്ര
ശരീരം എന്ന ജീര്‍ണ്ണതയും ആത്മാവെന്ന അജീര്‍ണ്ണതയും ഒരുമിച്ചൊരു യാത്ര
ചിന്തധാരകളില്‍ ജീവിതത്തിന് ഇത് രണ്ടും ആവശ്യമായിരുന്നു
പഞ്ചഭൂതങ്ങള്‍ സംയോജിപ്പിച്ച എന്റെ ദേഹത്തെ വിട്ടു ദേഹി അകലുമ്പോള്‍
അവസാനിക്കുകയായി, ഒരുമിച്ചു തുടങ്ങിയൊരീ യാത്ര.
0 comments:
Post a Comment