Pages

Thursday, January 27, 2011

ഏഷ്യാനെറ്റ് F I R അവതാരകന് ഒരു തുറന്ന കത്ത്..


ഏഷ്യാനെറ്റ് F I R അവതാരകന് ഒരു തുറന്ന കത്ത്..

പ്രിയപ്പെട്ട സാര്‍ , ഞാന്‍ ഏഷ്യാനെറ്റിലെ FIR ഇന്‍റെ സ്ഥിരം പ്രേക്ഷകനാണ് .. കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്താന്‍ വെമ്പല്‍ കൊള്ളുന്ന ഒരു മനസുമായി ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി... നാട്ടിലെ കുറ്റകൃത്യങ്ങളുടെ നേര്‍കാഴ്ചകള്‍ അങ്ങ് ആഘോഷ പൂര്‍വ്വം പറയുമ്പോള്‍ ശരീരത്തിലെ 145888925 രോമങ്ങളും (ഉദ്ദേശ കണക്കാണ് -വേണമെങ്കില്‍ വന്നു എണ്ണി നോക്കാം ) എഴുന്നേറ്റു നിന്ന് നടന താണ്ടവം ആടാറുണ്ട്‌ ..
ഒട്ടും അഭാസ്യമാകാതെ കൊലാസഹിത്യത്തിലെ ( പുതിയ വാക്കാണ്‌ ) അത്യപൂര്‍വമായ വാക്കുകളാല്‍ അങ്ങ് ഒരുക്കുന്ന കൊലാവിരുന്നു പ്രശംസനീയമാണ് . "അതി ക്രൂരമായ കൊലപാതകം" എന്ന് പറയുമ്പോള്‍ അങ്ങയുടെ മുഖത്തുണ്ടാകുന്ന ഭാവമാറ്റം മമ്മുട്ടിക്ക്‌ പോലും അപ്രാപ്യമായ ഒന്നാണ് .. അങ്ങനെ അങ്ങ് ചരിഞ്ഞും മലര്‍ന്നും കിടന്നും ഒക്കെ കൊലപാതകങ്ങളെയും മറ്റു കുറ്റ കൃത്യങ്ങളെയും പറ്റി വര്‍ണ്ണിക്കുമ്പോള്‍ ..ഏതു കുറ്റവാളിയുടെ മനസാണ് കുളിരുകോരാത്തത്? മറ്റു പ്രേക്ഷകര്‍ക്ക്‌ നിങ്ങള്‍ ഒരു കോമാളിയായിരിക്കാം.. പക്ഷെ എന്നെ പോലെ യുള്ള കുറെ നല്ല മനുഷ്യര്‍ നിങ്ങളോടൊപ്പം ഉണ്ട്
മറ്റൊരു നഗ്നമായ സത്യം ഞാന്‍ പറയട്ടെ .. പരിപാടി കണ്ടു തുടങ്ങിയതില്‍ പിന്നെ ആരെയെങ്കിലും കൊല്ലണം എന്ന ചിന്തയാണ് .ഇതൊരു രോഗമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു ..ഇനിയിപ്പോ സാറിനു ഒരുദിവസം പുതിയ കൊലപാതകങ്ങള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ഈയുള്ളവനെ വിളിക്കാന്‍ മറക്കരുത്.അങ്ങയുടെ വിളിക്ക് കാതോര്‍ത്തു,വേദനിക്കുന്ന ഒരു ക്രൂര മനസുമായി ഞാന്‍ കാത്തിരിക്കാം .. നിങ്ങള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളെ കുറിച്ച് പ്രേക്ഷക കൂഷ്മാണ്ടാങ്ങള്‍ക്ക് എന്തറിയാം ? ഒരുദിവസം ഒരു അതിക്രൂരമായ കൊലയോ, കൊള്ളയോ കേരളത്തില്‍ നടന്നില്ലെങ്കിലുള്ള അവസ്ഥയെ കുറിച്ച് അങ്ങ് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? അങ്ങനെ സംഭവിച്ചാല്‍ ജനപ്രിയ പരിപാടിയുടെ ഭാവി എന്താകും ?അങ്ങയുടെ ഭാവി എന്താകും ..
സാറിനെ പോലെ ഇത്രയും high പ്രൊഫൈല്‍ ഉള്ള ഒരാള്‍ വല്ല വാല്‍ കണ്ണാടിയോ തരികിട യോ പോലെ ഒരു പരിപാടി അവതരിപ്പികുക എന്നത് ചിന്താതീതമാണ് .. പിന്നെ ഒരാശ്വാസം ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ആണ് ജഡ്ജ് ആയി ഇരിക്കാമല്ലോ ..രണ്ടിലും കൊലയാണല്ലോ മുഖ്യ വിഷയം!!
താങ്കളുടെ വസ്ത്രധാരണ രീതി എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് .. ഞാന്‍ അങ്ങയുടെ ഒരു കടുത്ത ആരാധകനാണ് .. ചന്തയില്‍ മീന്‍ വാങ്ങാന്‍ പോകുമ്പോള്‍ പോലും ഞാന്‍ കറുത്ത കോട്ടും അതിനകത്ത് ചുവന്ന ബനിയനും ഇട്ടാണ് പോകാറു ..നാട്ടുകാര്‍ ഇപ്പോള്‍ എന്നെ കോട്ട് മുക്രി എന്നാണു വിളിക്കുന്നത്‌ . അങ്ങയോടുള്ള കടുത്ത ആരാധനയ്ക്ക് മുന്നില്‍ നാട്ടുകാര്‍ എനിക്ക് വിഷയമേ അല്ല.. സാറും കോട്ടിനടിയില്‍ ലുങ്കിയാണോ ഉടുക്കാര് ? എനിക്ക് അറിയില്ല ഞാന്‍ അങ്ങയുടെ പകുതി ഭാഗം മാത്രമേ കണ്ടിട്ടുള്ളൂ .. പിന്നെ പൊതുവേ കറുപ്പായ എനിക്കിപ്പോ FAIR & LOVELY ഇടാതെ അങ്ങയെ പോലാകാന്‍ കഴിയില്ല എന്ന തിരിച്ചറിവ് എന്നെ കൂടുതല്‍ ദുഖാര്തനാക്കുന്നു ..സാറിനു മേക്കപ്പ് ഇടുന്നത് കഥകളിക്കാരാണോ? എന്തായാലും ഒരു പുതുമ ഉണ്ട് .. സാറ് പണ്ട് മാജിക്കുകാരന്‍ ആയിരുന്നുവെന്നു ശശിയണ്ണന്റെ മോന്‍ സുനില്‍ പറഞ്ഞു .. അന്നേരം അവനെ വെട്ടിക്കൊന്നു സാറിനു ഒരു വാര്‍ത്ത തരണം എന്ന് വിചാരിച്ചതാ
..
ഇപ്പൊ ചില ദിവസങ്ങളായി എനിക്കും സംശയം തുടങ്ങിയിരിക്കുന്നു അങ്ങയുടെ കൈകളുടെ യും കണ്ണുകളുടെയും ചലനം ഏതോ മാജിക്കുകാരന്റെ പോലെയാണ് ..
ഒരുകാര്യത്തില്‍ അങ്ങും A .K . ആന്തോണി സാറും ഒന്നുപോലാണ് ..ക്രൂരമായ ..പൈശാചികമായ ...നിഷ്ടൂരമായ തുടങ്ങിയ വാക്കുകളുടെ ഹോള്‍ സെയില്‍ ഡീലര്‍ മാരല്ലേ നിങ്ങള്‍ ..

അങ്ങയോടുള്ള അമിതാരാധനയോടെ ...

പാറശാല പപ്പു
കൊച്ചുണ്ണി പുരക്കല്‍ വീട്
തിരുവനന്തപുരം

Wednesday, January 26, 2011

തെരഞ്ഞെടുപ്പ്

കോലാഹലവും പ്രചരണവും ഇന്ന് സമാപിക്കുകയാണ്, ഇനി മാറി വരുന്ന പുതിയ ഭരണം,
ആരൊക്കെയോ വന്നിരുന്നു, എന്നെയും തേടി, ഒരു വോട്ടല്ലെ ഞാന്‍, വിലയേറിയ  വോട്ട്
പരിചയമില്ലാത്ത കാലൊച്ച കേട്ടപ്പോള്‍ തലയുയര്‍ത്തി നോക്കി ഞാന്‍,
പുതിയ സ്ഥാനാര്‍ത്ഥിയുടെ നിറഞ്ഞ പുഞ്ചിരി കണ്ടു,
(രാഷ്ട്രീയമെന്നാല്‍ മുഖത്ത് ഒട്ടിച്ചു വച്ചിരിക്കുന്ന ചിരി നിര്‍ബന്ധമാണല്ലോ)
അമ്മാവാ വോട്ട് എനിയ്ക്ക് എന്നുറപ്പല്ലെ, എന്റെ കുട്ടിക്കാലത്തെ കഥകള്‍ പറയുന്നു അവന്‍,
ഞാന്‍ പോലും മറന്നു പോയ കാര്യങ്ങള്‍, രാഷ്റ്റ്രീയക്കാരന്റെ വിരുതില്‍ ഞാന്‍ ചിരിച്ചു
ഇന്നാണല്ലേ വോട്ടെടുപ്പ്, മുറ്റത്തൊരു കാര്‍ വന്നു നിന്നു
മക്കള്‍ ആകുമോ, ഇല്ല അവര്‍ മറന്നു തുടങ്ങിയിരിക്കുന്നു അച്ഛനെ,
ആകാംക്ഷക്ക് വിരാമമായി, സ്ഥാനര്‍ത്ഥി എത്തിയിരിക്കുന്നു, എന്നെ കൊണ്ടുപോകാന്‍
പോളിങ് ബൂത്തിലെത്തി, എന്റെ ചലനം നിലയ്ക്കുന്നത് ഞാന്‍ അറിഞ്ഞു,
മരണത്തിന്റെ ചിറകടിയൊച്ച
ഒടുവില്‍ ദേഹി എന്നെ വിട്ടൊഴ്യുമ്പോള്‍, ഒരു വോട്ട് നഷ്ടമായെന്ന വാക്കുകള്‍ കേള്‍ക്കുന്നു ഞാന്‍




Saturday, January 22, 2011

എന്റെ അച്ഛനായി....



നിറങ്ങള്‍ നിറഞ്ഞാടും എന്റെ ബാല്യത്തിലെപ്പോഴും അച്ഛനായിരുന്നെനിക്കെല്ലാം,
കാവും, പുഴയും വയലും നിറഞ്ഞ എന്റെ നാട്ടിന്‍പുറത്തില്‍,
നന്‍മയ്ക്ക് ഞാന്‍ കണ്ട പര്യായമായിരുന്നു എനിയ്ക്ക് എന്റെ അച്ഛന്‍,
കവിതകളും കഥകളും എന്റെ രക്ത്ത്തില്‍ അരച്ചു ചേര്‍ത്തൊരാ ബാല്യം
എന്റെ നേട്ടങ്ങളില്‍ എന്നെ മാറോട് ചേര്‍ത്ത് അഭിമാനിയ്ക്കുന്ന ആ മുഖം
അതിനായി മാത്രം നേട്ടങ്ങള്‍ സ്വന്തമാക്കിയ ബാല്യം
കൌമാരസ്വപ്നങ്ങള്‍ പൂവിട്ട സമയം, പ്രവാസ ജീവിതത്തിലും
എന്റെ സുഹൃത്തായി, എന്റെ തണലായി അച്ഛന്‍

Thursday, January 20, 2011

മനസ്സ്

മനസ്സിന്റെ ചെപ്പില്‍ ഒളിപ്പിച്ചു വയ്കുന്നതെന്തെന്ന് അറിയുന്നില്ല ഞാന്‍
ഒന്നെനിയ്ക്കറിയാം, മരണത്തെ പുല്‍കാന്‍ കൊതിയ്ക്കുന്ന മനസ്സ്
നിഷേധിക്കാ‍നാകില്ല ഈ സത്യത്തെ, നിന്നെ അറിഞ്ഞുവെന്ന സത്യത്തെ
പൊട്ടിച്ചിരിയുടെ മുത്തുകള്‍ പൊഴിയ്ക്കുമ്പോള്‍, കണ്ണീരിന്‍ ചൂടും ഞാന്‍ അറിഞ്ഞിരുന്നു
കരയാതെ നീയെന്റെ ഹൃദയത്തിലേക്കെത്തി, കരയുന്ന നിന്നെ ഇന്നറിയുന്നു ഞാന്‍
ഒരു നല്ല മിത്രമായി, നീയെന്റെ ജീവിതം സ്നേഹത്താല്‍ ഇന്നെന്നും സാന്ദ്രമാക്കും

Wednesday, January 19, 2011

യാത്ര



ആത്മാവും ശരീരവും ഒരു യാത്ര പുറപ്പെട്ടു, ഒരു തീര്‍ത്ഥയാത്ര
ജനനം എന്ന സത്യത്തെ അറിഞ്ഞ യാത്ര
ശരീരം എന്ന ജീര്‍ണ്ണതയും ആത്മാവെന്ന അജീര്‍ണ്ണതയും ഒരുമിച്ചൊരു യാത്ര
ചിന്തധാരകളില്‍ ജീവിതത്തിന് ഇത് രണ്ടും ആവശ്യമായിരുന്നു
പഞ്ചഭൂതങ്ങള്‍ സംയോജിപ്പിച്ച എന്റെ ദേഹത്തെ വിട്ടു ദേഹി അകലുമ്പോള്‍
അവസാനിക്കുകയായി, ഒരുമിച്ചു തുടങ്ങിയൊരീ യാത്ര.

Tuesday, January 18, 2011

ഇനിയും...



കണ്ണീരില്‍ പൊതിഞ്ഞ നിന്റെ ചിരിയ്ക്ക് അഭിനയത്തിന്റെ മികവില്ലായിരിരുന്നു
ഒരു വാക്കിനപ്പുറം പൊട്ടിയൊഴുകാന്‍ തയ്യാറെടുക്കുന്ന സങ്കടത്തിന്റെ ചിറ ഞാന്‍ കണ്ടു,
യാത്രയില്‍ കാണുന്ന ആയിരം മുഖങ്ങള്‍ക്കപ്പുറം ഒരു തീവ്രത ആ മുഖത്ത് ഞാന്‍ അടുത്തറിഞ്ഞു,
അപ്പോഴും ഒരു നേര്‍ത്ത ചിരിയുടെ ആവരണം അവള്‍ണിഞ്ഞിരുന്നു,
യാത്ര തുടരുകയാണ്,
യാത്രികരുടെ കലപില ശബ്ദം എന്നെ അസ്വ്സ്ഥനാക്കാന്‍ തുടങ്ങിയിരിക്കുന്നു.
മകളോട് ഒരു പിതാവിന് തോന്നുന്ന് അതേ വാത്സല്യത്തോടെ ഞാന്‍ ചോദിച്ചു,
എവിടേയ്ക്കാ‍ണ്,
ദു:ഖത്തിന്റെ ചിറ പൊട്ടിയൊഴുകാന്‍ അധികം സമയമ്മെടുത്തില്ല
അധികം എന്തെങ്കിലും പറയുന്നതിന് മുന്‍പ് അവളിറങ്ങി
തിരിഞ്ഞുനോക്കി എനിയ്ക്ക് നല്‍കിയ പുഞ്ചിരിയില്‍ അവളുടെ സ്നേഹമുണ്ടായിരുന്നു

Friday, January 14, 2011

രാഗമായി...



രാഗമായി ഒഴുകിയ നിനക്ക് ശ്രുതി ചേര്‍ക്കാന്‍ എന്റെ താളം മതിയാകില്ല
കലാലയത്തില്‍ വാകമരച്ചോട്ടിലെ പ്രണയം ഇന്നൊരു പൈങ്കിളിക്കഥയാണ്
പിസയും, ഓര്‍ക്കൂട്ടും മൊബൈല്‍ഫോണുമില്ലാത്ത പ്രണയത്തിന് സ്ഥിരതയില്ല
പ്ക്ഷെ പ്രണയത്തിന്റെ ചൂടും ചൂരും പകര്‍ന്ന പ്രണയം തകരുമ്പോള്‍
ഹൃദയ്ത്തിലെ വേദനയ്ക്ക് ആത്മാര്‍ഥ്തയുടെ നേരുണ്ടായിരുന്നു.

കാല്‍പ്പാടുകള്‍



നിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ പൂഴിമണ്ണുകള്‍ എന്റെ ഹരമായിരുന്നു
നിന്നെ അറിയാതെ പ്രണയിക്കാന്‍ എനിക്ക് ക്ഴിഞ്ഞിരുന്നു
എന്നാല്‍ സുഖമുള്ള നോവെന്ന അനുഭൂതിയില്‍ , നീ എനിയ്ക്ക്
എന്റെ ജീവശ്വാസമായിരുന്നു
നാളെ എന്റെ വിവാഹമാണ്, അവിശ്വസനീയ്ത എന്റെ കണ്ണില്‍ നിഴലിട്ടപ്പോള്‍
അവള്‍ എന്നോട് ചോദിച്ചു, നീ എന്നെ പ്രണയിക്കുന്നുവല്ലെ,
പറയാന്‍ അറിയാത്ത വാക്കുകളില്‍ ഞാന്‍ എന്റെ മൂകാനുരാഗത്തെ മറച്ചുവച്ചു
Related Posts Plugin for WordPress, Blogger...

Footer

www.kalpadukal.tk. Powered by Blogger.

Popular Posts