ബാല്യത്തില്‍ എന്റെ കണ്ണുകള്‍ക്ക് വിസ്മയത്തിന്റെ ഭാവമായിരുന്നു
അച്ഛനും അമ്മയും ഓമനിച്ചിരുന്ന കണ്ണുകള്‍
വിസ്മയത്തിന്റെ നിറം കൂടി ചേര്‍ന്നപ്പോള്‍ എന്റെ കണ്ണുകള്‍ ഏറെ വിടര്‍ന്നു
കണ്മഷി കൂട്ടിനായി കൊതിച്ചൊരെന്‍ കണ്ണുകള്‍
കൌമാരസ്വപ്നങ്ങള്‍ വിടര്‍ന്നതും എന്റെ നയനങ്ങളിലായിരുന്നു
ആ സമയം അതിനാരാധകര്‍ ഏറെയുണ്ടായി, തെല്ലൊരഭിമാനവും എന്നിലുണ്ടായി
സൌന്ദര്യത്തിന്റെ ലക്ഷണം മിഴികളാണെന്ന തിരിച്ചറിവില്‍ ഞാന്‍ ഏറെ അഹങ്കരിച്ചു
യൌവനത്തിന്റെ പടിവാതില്‍ കടന്നപ്പോള്‍ എന്റെ മിഴികള്‍ക്ക് ഒരവകാശി കൂടിയുണ്ടായി
അയാള്‍ എന്നോട് പറഞ്ഞു ഈ കണ്ണുകളുടെ വശ്യതയാണ് എന്നെ ആകര്‍ഷിച്ചത്
മിഴികള്‍ നിറയാതെ ഞാന്‍ നിന്നെ കാത്തോളാം, ഞാന്‍ അതില്‍ അലിഞ്ഞ് പോയി
വാഹനാപകടത്തിന്റെ രൂപത്തില്‍ അവകാശി പിരിഞ്ഞപ്പോള്‍, മിഴികള്‍ നിറഞ്ഞ് തുടങ്ങി
പിന്നെ ജീവിതത്തിന്റെ വഴിത്താരയില്‍ ഒരുപാട് തവണ എന്റെ കണ്ണുകള്‍ നിറഞ്ഞു
തനിച്ചുള്ള യാത്രയില്‍ കൂട്ടിനായി പിന്നെ ആരും കടന്നു വന്നില്ല
എന്റെ നയനങ്ങള്‍ക്ക് കാത്തിരിപ്പിന്റെ നിറമുണ്ടെന്നാരോ പറഞ്ഞു
ആ കാത്തിരിപ്പും ഇന്നിവിടെ കഴിയുകയാണ്,
വഴിയോരത്തെ അനാഥപ്രേതത്തിന്റെ കണ്ണുകള്‍ വിടര്‍ന്ന് തന്നെയിരിക്കുന്നു
ആ കണ്ണുകള്‍ക്ക് എന്ത് ഭം ഗിയാണ്, എന്റെ ചുണ്ടില്‍ അറിയാതെ ഒരു പുഞ്ചിരി വിടര്‍ന്നുവോ
സംശയം ബാക്കി നിര്‍ത്തി, ഈ ദേഹി യാത്രയാകുകയാണ്, മനോഹര നയനങ്ങളുമായി